വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും - EC Online TV

Breaking

Post Top Ad


2021, ജനുവരി 2, ശനിയാഴ്‌ച

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

 


വിദ്യാര്‍ത്ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളിലും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തിലാണ്  കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച (ജനുവരി 4) മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദ്ദേശം നൽകിയത്. 


സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും (സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക്) നിലവിലെ നിയമപ്രകാരം കണ്‍സഷന്‍ അനുവദിക്കും.

Post Top Ad