നിലാവ് പദ്ധതിയുടെ ഇറക്കുകൂലി ഏകീകരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 23, ശനിയാഴ്‌ച

നിലാവ് പദ്ധതിയുടെ ഇറക്കുകൂലി ഏകീകരിച്ചു

 


മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന  മുന്‍ഗണനാ പദ്ധതികളിലൊന്നായ നിലാവ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡി ലൈറ്റ് ആക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം ഇറക്കുകൂലി ഏകീകരിച്ചുകൊണ്ട് തീരുമാനമായി. നിലാവ് പദ്ധതിയില്‍ ലൈറ്റും അതിന്റെ ക്ലാമ്പും  ഇറക്കുന്നതിനായുള്ള  കൂലിയാണ് ഏകീകരിച്ചത്. ഈ  പദ്ധതിയില്‍ 10 മുതല്‍ 15 കിലോവരെ വരുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ ഉള്‍പ്പെടുന്ന ഓരോ കാര്‍ട്ടണും, 5 മുതല്‍ 7 കിലോ വരെ വരുന്ന ക്ലാമ്പ് ഇറക്കുന്നതിനും  ലെവി ഉള്‍പ്പെടെ പുതിയ ഇറക്കൂലി നിരക്ക്  8 രൂപയാണ്.  നിലാവ് പദ്ധതിയ്ക്കുവേണ്ടി മാത്രമായി നിജപ്പെടുത്തിയ  ഈ കൂലി നിരക്ക് സംസ്ഥാനമൊട്ടാകെ ബാധകമാണ്.


അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഇ) കെ.ശ്രീലാല്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഐആര്‍) കെ.എം.സുനില്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ പദ്ധതിയുടെ നടത്തിപ്പുകാരായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്  
(ഇഇഎസ്എല്‍)തൊഴിലുടമയായ കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കയറ്റിറക്കു മേഖലയിലെ പ്രമുഖ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ്  തീരുമാനമായത്. 

ചര്‍ച്ചയില്‍ ജിതിന്‍ കൃഷ്ണ (ഇഇഎസ്എല്‍),എന്‍.സുന്ദരംപിള്ള ,എസ് അനില്‍കുമാര്‍ (സി.ഐ.റ്റി.യു),പി.എസ്.നായിഡു (എഐറ്റിയുസി) ബി.ആര്‍.പ്രതാപന്‍ (ഐ എന്‍.റ്റി.യു.സി)ജി.സതീഷ്‌കുമാര്‍(ബിഎംഎസ്) കെ.എസ്.ജോര്‍ജ്ജ്,  (കെ.റ്റി.യു.സി(എം) കൊറ്റാമം ഗോപി, അയൂബ്ഖാന്‍ എസ് (കെ.റ്റി.യു.സി (ജെ),ബിന്ദു.എസ് (കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്) എന്നിവര്‍ പങ്കെടുത്തു.

Post Top Ad