കബളിപ്പിച്ച് പണം തട്ടിയ കേസിൽ വെഞ്ഞാറമൂട് സ്വദേശി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 28, വ്യാഴാഴ്‌ച

കബളിപ്പിച്ച് പണം തട്ടിയ കേസിൽ വെഞ്ഞാറമൂട് സ്വദേശി അറസ്റ്റിൽ

 


കരാർ അടിസ്ഥാനത്തിൽ വീട് വച്ച് നൽകാമെന്ന് പറഞ്ഞ്  നിരവധിപേരിൽ നിന്നായി പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് നെല്ലനാട് കോട്ടുകുന്നം ശിവപുരിയിൽ സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ആറു പേരിൽ നിന്നായാണ് പത്തു ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം വെഞ്ഞാറമൂട് എസ്.ഐ എസ്. ശ്രീകുമാർ,​ എസ്.ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Post Top Ad