എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ് - EC Online TV

Breaking

Post Top Ad


2021, ജനുവരി 30, ശനിയാഴ്‌ച

എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്

 കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടുത്താതെ  എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. ഒമ്പതു വരെയുള്ള ക്ലാസുകളിൽ വാർഷിക  പരീക്ഷ ഒഴിവാക്കാനാണ് ആലോചന. വരുന്ന മാസങ്ങളിൽ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് എല്ലാ കുട്ടികൾക്കും  ക്ലാസ് കയറ്റം  വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണയിലുള്ളത്. എന്നാൽ  പ്ലസ് വണ്ണിന് സംസ്ഥാനത്ത് പൊതു പരീക്ഷയായതിനാൽ വിശദമായ ചർച്ചയ്ക്കു ശേഷം മാത്രമേ തീരുമാനം ഉണ്ടാകുകയൊള്ളുവെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 


അടുത്ത ജൂണിൽ സ്‌കൂൾ തുറക്കാനായാൽ അപ്പോൾ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. അധ്യയന വർഷം നഷ്ടപ്പെടാതെ വിദ്യാർഥി സൗഹൃദമായ നടപടികളായിരിക്കും കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഉണ്ടാവുകയൊള്ളുവെന്നും ഇതു സംബന്ധിച്ച് നയപരമായ തീരുമാനം സർക്കാരിൽ നിന്നുണ്ടാകുമെന്നും എസ്.സി.ഇ.ആർ.ടി വ്യക്തമാക്കി.

Post Top Ad