ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ തുറന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 16, ശനിയാഴ്‌ച

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ തുറന്നു


ശ്രീപദ്മനാഭസ്വാമി  ക്ഷേത്രത്തിൽ  ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ തുറന്നു. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരുടെ സൗകര്യാർഥം വടക്കേനടയിൽ രാമനാമഠം മന്ദിരത്തിലാണ്  ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ തുറന്നത്. ഭക്തർക്ക്  വഴിപാട് വിവരങ്ങൾ, ദർശനസമയം, പൂജകൾ തുടങ്ങി ക്ഷേത്രസംബന്ധമായ വിവരങ്ങൾ ഇവിടെ നിന്നും അറിയാൻ സാധിക്കും. 


 ക്ഷേത്രത്തിന്റെ വടക്കേനടയിലും കിഴക്കേനടയിലും രണ്ട് കൗണ്ടറുകൾ കൂടി തുറക്കുന്നതിന്  ക്ഷേത്ര ഭരണസമിതി തീരുമാനിച്ചതായി എക്‌സിക്യുട്ടീവ് ഓഫീസർ സി.പി.ഗോപകുമാർ അറിയിച്ചു.  വഴിപാടുകൾ ബുക്ക് ചെയ്യാനും ക്ഷേത്രത്തിനുള്ളിൽ കടക്കാതെ വഴിപാട്  പ്രസാദം വാങ്ങാനുമുള്ള ക്രമീകരണങ്ങൾ  കൗണ്ടറുകളിൽ സജ്ജമാക്കും.  ശ്രീകോവിലിനുള്ളിൽ കടുത്ത ശബ്ദനിയന്ത്രണവും ഏർപ്പെടുത്തി.  ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ ജീവനക്കാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.  ഫോൺ: 0471- 2450233, 9387259877

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad