ആറ്റിങ്ങൽ വർക്കല നഗരസഭകളിലെ മുപ്പതോളം വരുന്ന കണ്ടിജന്റ്, സി.എൽ.ആർ വിഭാഗം തൊഴിലാളികളാണ് കർഷകർക്ക് പിൻതുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചങ്ങലയിൽ കണ്ണികളാവുന്നത്. തിരുവനന്തപുരം കോർപറേഷൻ മുതൽ രക്തസാക്ഷി മണ്ഡപം വരെയാണ് പ്രതിഷേധ ചങ്ങലക്ക് ജീവനക്കാർ അണിനിരക്കുന്നത്. ഇതിന്റെ ഉദ്ഘാടനം കെ.എം.സി.ഡബ്ല്യൂ.എഫ് സംസ്ഥാന സെക്രട്ടറി കണ്ണമ്മൂല വിജയ കുമാർ നിർവ്വഹിച്ചു. കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.റ്റി.യു ആറ്റിങ്ങൽ വർക്കല യൂണിറ്റിലെ അംഗങ്ങളാണ് ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ നിന്ന് പുറപ്പെട്ടത്.
കേന്ദ്ര സർക്കാർ കർഷകദ്രോഹ നടപടികൾ പിൻവലിക്കുന്നതുവരെ കർഷകർക്കൊപ്പം നിന്ന് സന്ധിയില്ലാ സമരങ്ങൾക്ക് യൂണിയൻ നേതൃത്വം നൽകുമെന്നും സംസ്ഥാന കമ്മിറ്റി അംഗവും ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റുമായ ആർ.രാമൻകുട്ടി പറഞ്ഞു.ആറ്റിങ്ങൽ യൂണിറ്റ് ജോയിൻ സെക്രട്ടറി ശശികുമാർ, വർക്കല യൂണിറ്റ് സെക്രട്ടറി ഇന്ദിര, പ്രസിഡന്റ് അനിൽ തുടങ്ങിയവർ ഐക്യദാർഢ്യ സമരത്തിന് നേതൃത്വം വഹിച്ചു.