പുസ്തക വായന കുട്ടികളെ പുതിയ ലോകങ്ങളിലേക്ക് നയിക്കുന്നു ; രാധാകൃഷ്ണൻ കുന്നുംപുറം - EC Online TV

Breaking

Post Top Ad


2021, ജനുവരി 25, തിങ്കളാഴ്‌ച

പുസ്തക വായന കുട്ടികളെ പുതിയ ലോകങ്ങളിലേക്ക് നയിക്കുന്നു ; രാധാകൃഷ്ണൻ കുന്നുംപുറം


 പുസ്തക വായന കുട്ടികളെ  അറിവിന്റെ പുതിയ ലോകങ്ങളിലേക്ക് നയിക്കുമെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. താലൂക്ക് ലൈബ്രറി കൗൺസിലിൽ സംഘടിപ്പിച്ച "വായനാമൽസരം " രാമച്ചംവിള നേതാജി ഗ്രന്ഥശാലയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ മഹാന്മാരുടെ ജീവിതചരിത്രം വായനയിലൂടെ നേടിയ വിജയത്തിന്റെ ഉദാഹരണമാന്നെന്നദ്ദേഹം പറഞ്ഞു. വായനമത്സര വിജയികൾക്ക് നഗരസഭ കൗൺസിലർ പി.ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ വിതരണംചെയ്തു.   ഗ്രന്ഥശാല അങ്കണത്തിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി കെ.പി.മോഹൻകുമാർ അദ്ധ്യക്ഷനായി. പ്രസിഡന്റ് ഗിരി. കെ.എസ് സ്വാഗതം പറഞ്ഞു. ലൈബ്രറിയൻ വിഷ്ണു നന്ദി പറഞ്ഞു.

Post Top Ad