ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്ന ഇരട്ടപ്പന മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ കവർച്ച. മോഷ്ടാവിനെ കൗൺസിലറുടെ നേതൃത്വത്തിൽ പിടികൂടി. ഇന്നലെ രാത്രി 10.45 കൂടിയാണ് ക്ഷേത്രത്തിനു സമീപത്തെ ചന്ദ്രൻസ് അപ്പാർട്ട്മെന്റ് ഉടമ ഇരുപതാം വാർഡ് കൗൺസിലർ സുഖിലിനെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരുമൊത്തു നടത്തിയ തിരച്ചിലിൽ. ക്ഷേത്രസമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും മോഷ്ടാവിനെ കൗൺസിലറുടെ നേതൃത്വത്തിൽ പിടികൂടി. പ്രതിയെ ആറ്റിങ്ങൽ പോലീസിന് കൈമാറി. നിരവധി ക്ഷേത്രകവർച്ച കേസിൽ പിടികിട്ടാപുള്ളിയാണ് പ്രതിയെന്ന് ആറ്റിങ്ങൽ പോലീസ് പറയുന്നു. ഇന്ന് പോലീസ് ഫോറൻസിക് വിഭാഗം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.