പ്രശസ്ത ചലച്ചിത്ര താരം ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കണ്ണൂർ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം. കൊവിഡാനന്തര ചികിത്സയിലായിരുന്നു. കല്യാണ രാമൻ, കൈക്കുടന്ന നിലാവ്, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ചലച്ചിത്ര സംവിധായകൻ സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്റെ ഭാര്യ പിതാവാണ്.
ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മരണത്തില്‍ അനുശോചനം അറിയിച്ചു.