സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ കൊവിഡ് വാക്സിന് ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ ഇടത്തുമാണ് ഡ്രൈ റണ്‍ നടത്തുക. കൊവിഡ് ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്സിന് സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന് സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്സിന് സ്വീകരിക്കുന്നതും വാക്സിനേഷന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം ചെയ്യുക തുടങ്ങിയവയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യങ്ങൾ .
എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശീയ ഡ്രൈ റണ്ണിന്റെ വേദി. കൊവിഡ് വാക്സിന് അനുമതി നൽകുന്നത് തീരുമാനിക്കുന്ന സമിതിയുടെ നിർണായക യോഗം ഇന്ന് വീണ്ടും ചേരും.വാക്സിന് കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈ റണ്‍.കൊവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.