ഇന്ത്യയിൽ കോവിഡ് വാക്‌സിന് അനുമതി - EC Online TV

Breaking

Post Top Ad


2021, ജനുവരി 3, ഞായറാഴ്‌ച

ഇന്ത്യയിൽ കോവിഡ് വാക്‌സിന് അനുമതി

ഇന്ത്യയിൽ  കൊവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി.  കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾക്കാണ്  അനുമതി നൽകിയത്. ഉപാധികളോടെയാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്.


കോവാക്സിനും കോവിഷീൽടും  രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നൽകി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് വാക്സിനാണ് കൊവാക്സിൻ. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്. ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിനാണ് കൊവിഷീല്‍ഡ്. കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ റിപ്പോർട്ട്‌ ചെയ്തു.

Post Top Ad