കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയ വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നു. ഈ മാസം 29 ന് മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. തീയറ്റർ റിലീസിന് ശേഷം ചിത്രം ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി 13–നാണ് മാസ്റ്റർ റിലീസ് ചെയ്തത്. തിയറ്ററുകളിെലത്തി പതിനേഴ് ദിവസം പിന്നിടുമ്പോളാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്.
വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മാളവിക മോഹനാണ് നായിക. ആന്‍ഡ്രിയ, അര്ജുന് ദാസ്, ഗൗരി ജി കിഷന്, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.