തിരുവനന്തപുരം ശ്രീകാര്യത്ത് സ്വകാര്യ സ്കൂളിലെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. ശ്രീകാര്യം സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സ്കൂളിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിക്കുന്നു.
ലോക്ക് ഡൗണ്‍ സമയത്ത് 86 ജീവനക്കാരെ മാനേജ്മെന്റ് പിരിച്ച് വിട്ടു. ശ്രീകുമാറിന്റെ ഭാര്യയും ഇതേ സ്കൂളിലെ ജീവനക്കാരിയായിരുന്നു. അവർക്കും ജോലി നഷ്ടമായിരുന്നു. സ്കൂളിലെ മാനേജ്മെന്റ് മാറി പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെ പിരിച്ചുവിട്ട ജീവനക്കാര്‍ നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ല.