മാർച്ച് മുതൽ പഴയ നോട്ടുകൾ പിൻവലിക്കുമോ? റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 26, ചൊവ്വാഴ്ച

മാർച്ച് മുതൽ പഴയ നോട്ടുകൾ പിൻവലിക്കുമോ? റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു

 


രാജ്യത്ത്  2021 മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ  നിലവിലുള്ള പഴയ കറന്‍സി നോട്ടുകള്‍ അസാധുവാക്കുമെന്ന പ്രചരണത്തിന്  വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. നിലവിലുള്ള അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍  പിന്‍വലിക്കുമെന്ന  റിപ്പോര്‍ട്ടുകള്‍  റിസര്‍വ് ബാങ്ക് നിഷേധിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. 


2016 നവംബര്‍ എട്ടിനാണ് 1000, 500 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍  നിരോധിച്ചത്.  നിരോധിച്ച നോട്ടുകൾക്ക് പകരം 2018ല്‍ പുതിയ 2000, 500, 200, 100, 50, 20, 10 നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കി.  പിന്നീട് 2019 - ൽ നൂറ് രൂപയുടെ പുതിയ കറന്‍സികള്‍ വിപണിയിലിറക്കി.  എന്നാല്‍ അഞ്ച് രൂപ, 10 രൂപ, 100 രൂപ നോട്ടുകള്‍ പിന്‍വലിച്ചിരുന്നില്ല. 

Post Top Ad