നോട്ടുകളും നാണയങ്ങളും റിസർവ്വ് ബാങ്കിന്റെ പൊതു കൗണ്ടറുകളിൽ ലഭ്യം - EC Online TV

Breaking

Post Top Ad


2021, ജനുവരി 21, വ്യാഴാഴ്‌ച

നോട്ടുകളും നാണയങ്ങളും റിസർവ്വ് ബാങ്കിന്റെ പൊതു കൗണ്ടറുകളിൽ ലഭ്യം

 



പൊതുജനങ്ങളുടെ സൗകര്യാർത്ഥം നോട്ടുകളും നാണയങ്ങളും റിസർവ്വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിൽ  പ്രവർത്തിക്കുന്ന പൊതു കൗണ്ടറുകളിൽ ലഭ്യമാണെന്ന്  റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ  അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിതരണം. വ്യാപാരികളുൾപ്പടെയുള്ള പൊതുജനങ്ങൾക്ക് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ ബാങ്കിന്റെ പൊതു കൗണ്ടറുകളിൽ നിന്നും എല്ലാ പ്രവൃത്തിദിവസങ്ങളിലും ലഭ്യമാണ്.  രാവിലെ 10 30 മുതൽ ഉച്ചക്ക് 2 30 വരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുകയെന്നും    റീജിയണൽ ഡയറക്ടർ  അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad