വിവാദമായ കടയ്ക്കാവൂര്‍ പോക്സോ കേസ് ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്ന് ആരോഗ്യ മന്ത്രി. ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്നും മന്ത്രി കെ. കെ ശൈലജ പറഞ്ഞു. പതിമൂന്നു വയസുകാരനായ മകനെ മാതാവ് പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിന്മേൽ യുവതിയെ കടയ്ക്കാവൂർ പോലീസ് ദിവസങ്ങൾക്കു മുൻപാണ് അറസ്റ്റ് ചെയ്തത്. എന്നാൽ പിതാവിനെതിരെ ഇളയ മകനും യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തിയതോടെ കേസിൽ ദുരൂഹതയേറുന്നു. അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും സഹോദരനെ മര്‍ദിച്ച് മാതാവിനെതിരെ പറയിപ്പിച്ചതാണെന്നും ഇളയമകന്റെ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല.