മധ്യവയസ്കനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 6, ബുധനാഴ്‌ച

മധ്യവയസ്കനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ


വാക്കുതർക്കത്തിനിടെ  പോത്തൻകോട്  അയിരുപ്പാറയിൽ മധ്യവയസ്കനെ  വെട്ടികൊലപ്പെടുത്തിയ കേസിൽ  പ്രതികളെ അറസ്റ്റ് ചെയ്തു.  അയിരൂപ്പാറ സ്വദേശികളായ പൂർത്തി മൂർഖൻ എന്ന് വിളിപ്പേരുള്ള അനിൽ (50), കുമാർ (52) എന്നിവരാണ് അറസ്റ്റിലായത്.  അയിരൂപാറ സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്.  


തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.  മദ്യപാനത്തിനിടെ സുഹൃത്തുക്കൾ   തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ് റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരനാണ് പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് രാധാകൃഷ്ണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ   രാവിലെ ഏഴോടെ മരിച്ചു.  സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാധാകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞിരുന്നു.  കൂടാതെ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വർഷങ്ങളായി രാധാകൃഷ്ണൻ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. 

Post Top Ad