മത്സ്യത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിങ് ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 21, വ്യാഴാഴ്‌ച

മത്സ്യത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിങ് ആരംഭിച്ചു

 


കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഉപഭോക്താക്കൾ  ഇന്നു മുതല്‍ ഫെബ്രുവരി 10 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടത്താം.  ഒരിക്കൽ മാസ്റ്ററിംഗ്‌ നടത്തിയവർ വീണ്ടും ചെയ്യേണ്ടതില്ല.  ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഡിസംബറില്‍ വിതരണം ചെയ്ത പെന്‍ഷന്‍തുക  പെന്‍ഷന്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ ബാങ്കില്‍ നിന്നും മത്സ്യബോര്‍ഡിന്റെ ട്രഷറി അക്കൗണ്ടിലേക്ക് തിരികെ മടങ്ങിയിട്ടുണ്ട്.  


ഓരോ അക്കൗണ്ടിലും അനുവദിച്ചിട്ടുള്ള തുകയേക്കാൾ  കൂടുതൽ നീക്കിയിരിപ്പും ഇടപാടും നടന്നിട്ടുള്ള അക്കൗണ്ടുകളിലെ  പെൻഷനാണ് തിരികെ മടങ്ങിയത്. മുന്‍ മാസങ്ങളിലെ  ബാങ്ക് അക്കൗണ്ടുവഴി പെന്‍ഷന്‍ ലഭിക്കുന്നവരിൽ  മുന്‍ മാസങ്ങളിലെ തുക ലഭിക്കാത്തവര്‍ അതത് ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട അക്കൗണ്ടിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം  ഇക്കാര്യം അതാത് ഫിഷറീസ് ഓഫീസുകളിൽ ബോധ്യപ്പെടുത്തണം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad