പാർക്കിങ്ങിനെ ചൊല്ലി തർക്കം ; യുവാക്കളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 20, ബുധനാഴ്‌ച

പാർക്കിങ്ങിനെ ചൊല്ലി തർക്കം ; യുവാക്കളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

 


വർക്കല  ഞെക്കാട് വാഹനങ്ങൾ പാ‍ർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനിടയിൽ   യുവാക്കളെ ആക്രമിച്ച് പരിക്കേല്പിച്ച സംഘത്തിലെ നാലുപേർ കൂടി അറസ്റ്റിലായി. ചെമ്മരുതി കുന്നത്തുമല സ്വദേശികളായ കളിയിൽ വീട്ടിൽ മനു (38), പൊയ്‌കവിള വീട്ടിൽ സാജൻ (27), ചരുവിള വീട്ടിൽ അജിത്ത് (28), കല്ലുവിള പുത്തൻ വീട്ടിൽ ശ്രീജിത്ത് (29)  എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്.  ഈ സംഭവവുമായി  ബന്ധപ്പെട്ട് കുന്നത്തുമല കളിയിൽവിള വീട്ടിൽ പ്രസാദിനെ (32) നേരത്തെ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.  


കഴിഞ്ഞ  ഡിസംബർ  9ന് ഞെക്കാട് വലിയവിള ദുർഗാദേവീ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ചെമ്മരുതി വലിയവിള സ്വദേശി വിപിനെയും സുഹൃത്തുക്കളെയുമാണ് പ്രതികൾ ആക്രമിച്ചത്. സംഭവശേഷം പ്രതികൾ ഒളിവിലായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം സി.ഐ ഫറോസ്. ഐ, എസ്.ഐമാരായ ഗംഗാപ്രസാദ്, അനിൽ ആർ.എസ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad