ചിറയിൻകീഴ് താലൂക്കിലെ വ്യവസായ സംരംഭകർക്കായി പ്രൊജക്ട് ഐഡന്റിഫിക്കേഷൻ ക്ലിനിക് - EC Online TV

Breaking

Post Top Ad


2021, ജനുവരി 8, വെള്ളിയാഴ്‌ച

ചിറയിൻകീഴ് താലൂക്കിലെ വ്യവസായ സംരംഭകർക്കായി പ്രൊജക്ട് ഐഡന്റിഫിക്കേഷൻ ക്ലിനിക്

 


ചിറയിൻകീഴ് താലൂക്കിലെ അഭ്യസ്തവിദ്യരും സ്വന്തമായി തൊഴിൽ സംരംഭം ആരംഭിക്കാൻ താത്പര്യവുമുള്ള യുവതീ യുവാക്കൾക്ക് അനുയോജ്യമായ  വ്യവസായ സംരംഭം കണ്ടെത്തുന്നതിനും ആയത് എങ്ങനെ വിജയകരമായി നടപ്പിലാക്കാം എന്നത് വിശദീകരിക്കുന്നതിനുമായി 2021 ജനുവരി 29 ന് ഒരു പ്രൊജക്ട് ഐഡന്റിഫിക്കേഷൻ ക്ലിനിക്ക് നടത്തുന്നു. വിവിധ മേഖലകളിലെ സംരംഭകത്വ സാദ്ധ്യതകൾ വിദഗ്‌ധർ വിശദീകരിക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകൾ, ബാങ്കുകൾ KFC തുടങ്ങിയ സ്ഥാപനങ്ങൾ  നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും  ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വിദഗ്ധർ സംസാരിക്കും.


ചിറയിൻ കീഴിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിച്ചിട്ടുള്ള അഷ്ടമുടി (സാമൂഹ്യ സാമ്പത്തിക വികസനത്തിനായുള്ള സൊസൈറ്റി) എന്ന സന്നദ്ധ സംഘടനയുടെയും  സംരംഭകത്വ വികസന രംഗത്തു പല നൂതനാശയങ്ങൾ അവതരിപ്പിച്ച്  പ്രവർത്തിച്ചു വരുന്ന  സംരംഭക് മിത്രയുടെയും നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.   ഈ ക്ലിനിക്കിൽ പങ്കെടുക്കുന്നവർക്ക് അവർ കണ്ടെത്തുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള എല്ലാവിധ സഹായ സഹകരണവും ഈ രണ്ടു സംഘടനകളും  ഉറപ്പാക്കുന്നതാണ്. 

 

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ്  പ്രവേശനം. രജിസ്ട്രേഷൻ/പ്രവേശന ഫീസ് 500 രൂപയാണ്. ക്ലിനിക്കിൽ പങ്കെടുക്കുമ്പോൾ മാത്രം ഫീസ്  അടച്ചാൽ മതി. പങ്കെടുക്കാൻ താല്പര്യമുള്ളവർ http://bitly.ws/aVIc  ൽ രജിസ്റ്റർ ചെയ്യുക.  രജിസ്റ്റർ ചെയ്യേണ്ട  അവസാന തീയതി ജനുവരി 15. കൂടുതൽ വിവരങ്ങൾക്ക് 9447338216, 9447234204 


Post Top Ad