റെക്കോഡിട്ട് ധനമന്ത്രിയുടെ ബജറ്റ് അവതരണം - EC Online TV

Breaking

Post Top Ad


2021, ജനുവരി 15, വെള്ളിയാഴ്‌ച

റെക്കോഡിട്ട് ധനമന്ത്രിയുടെ ബജറ്റ് അവതരണം

 


പിണറായി സർക്കാരിന്റെ  അവസാനത്തെ  ബജറ്റ് അവതരണം പൂർത്തിയാക്കി ധനമന്ത്രി തോമസ് ഐസക്.  പാലക്കാട് ജിഎച്ച്എസ്സിലെ സ്നേഹ എന്ന എഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത ചൊല്ലി ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.   ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത് ഐസക്കിന്റെ പ്രസംഗം മൂന്നു  മണിക്കൂർ  പിന്നിട്ടു. രാവിലെ 9ന് തുടങ്ങിയ പ്രസംഗം ഉച്ചയ്ക്ക് 12.17ന് ആണ് അവസാനിച്ചത്.  


എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്കരിക്കും. ശമ്പളകുടിശിക 3 ഗഡുക്കളായി നൽകും. എല്ലാ തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു. ലൈഫ് മിഷനിൽ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകും– 2080 കോടിയാണു ചെലവ്.  


50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം ആരംഭമാകുമെന്നു മന്ത്രി പറഞ്ഞു. 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി. കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. പ്രവാസികളുടെ തൊഴിൽ പദ്ധതിക്ക് 100 കോടി. പ്രവാസിക്ഷേമനിധിക്ക് 9 കോടി. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 രൂപയായും അവരുടെ പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവർക്ക് ക്ഷേമനിധി അംശാദായം 200 രൂപ. പെൻഷൻ 3000 രൂപയായും വർധിപ്പിച്ചു.


ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ, ഒറ്റനോട്ടത്തിൽ 

ഇ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നകിന് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, ഫ്യൂവൽസെൽ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യത്തെ 5 വർഷം മോട്ടർ വാഹന നികുതിൽ ഇളവ്

  വയനാട് മെഡിക്കൽ കോളജിന് 300 കോടി

  സിഎൻജി, എൽഎൻജി വാറ്റ് നികുതി ഇപ്പോൾ 14.5. ഇത് 5 ശതമാനമായി കുറയ്ക്കും

  വ്യവസായ മേഖലയ്ക്ക് ഉണർവ് നൽകാനായി സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ നികുതിയിലും ഇളവ്

 അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. കാർഷികമേഖലയിൽ 2 ലക്ഷം തൊഴിൽ അവസരങ്ങൾ

 ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വർഷം 20,000പേർക്ക് അധികപഠന സൗകര്യം. 150 അധ്യാപക തസ്തിക സർവകലാശാലകളിൽ അധികമായി സൃഷ്ടിക്കും

 2500 സ്റ്റാർട്ട് അപ്പുകൾ പുതുതായി ആരംഭിക്കും. 20,000 പേര്‍ക്ക് തൊഴിൽ

  15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും

  തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി രൂപ അധികമായി അനുവദിക്കും. 

  8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കും

∙ എല്ലാവീട്ടിലും ഒരു ലാപ്ടോപ്പ് ഉറപ്പാക്കും. സംവരണ വിഭാഗത്തിന് സൗജന്യം. ബി പി എൽ വിഭാഗത്തിന് ലാപ് ടോപ്പിന് ഇരുപത്തിയഞ്ച് ശതമാനം സബ്‌സിഡി. 

 10 വർഷത്തില്‍ താഴെ സർവീസ് ഉള്ള ആയമാർക്ക് 500 രൂപയും അതിനു മുകളിൽ 1000 രൂപയായും അലവൻസ് കൂട്ടി

  ആശ പ്രവര്‍ത്തകരുടെ അലവൻസ് 1000 രൂപ വർധിപ്പിച്ചു

  റോഡ് അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യ ചികിൽസ

  സിൽവർലൈൻ പദ്ധതി ഭൂമിയേറ്റെടുക്കൽ നടപടികൾ ഈ വർഷം ആരംഭിക്കും

  പ്രാഥമികാരോഗ്യ  കേന്ദ്രങ്ങളിൽ ഇനി ഉച്ചകഴിഞ്ഞും ഒ പിയും ലാബും പ്രവർത്തിക്കും

  രാജാരവിവർമ്മയുടെ സ്മരണയ്ക്ക് കിളിമാനൂരിൽ ആർട്ട് ​ഗാലറി സ്ഥാപിക്കും 

  സു​ഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കും - വീടിനെ മ്യൂസിയമാക്കി മാറ്റും

   പ്രളയത്തെ തുട‍ർന്ന് ഏർപ്പെടുത്തിയ സെസ് ജൂലൈയിൽ അവസാനിപ്പിക്കും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad