വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 7, വ്യാഴാഴ്‌ച

വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 


പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  60 വയസിന് മുകളില്‍ പ്രായമുള്ള ബി പി എല്‍ വിഭാഗത്തിലെ പ്രമേഹരോഗികൾക്കാണ് ഈ പദ്ധതിയിലൂടെ ഗ്ലൂക്കോമീറ്റര്‍ നൽകുന്നത്.  പൂരിപ്പിച്ച അപേക്ഷ, ഡോക്ടറുടെ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ട് സമര്‍പ്പിച്ച് ഗ്ലൂക്കോമീറ്റര്‍ കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം www.sjd.kerala.gov.in ല്‍ ലഭിക്കും.

Post Top Ad