വാളയാർ കേസിലെ പുനർ വിചാരണ ; രണ്ട് പ്രതികൾ റിമാൻഡിൽ - EC Online TV

Breaking

Post Top Ad


2021, ജനുവരി 20, ബുധനാഴ്‌ച

വാളയാർ കേസിലെ പുനർ വിചാരണ ; രണ്ട് പ്രതികൾ റിമാൻഡിൽ

 


പുനർ വിചാരണ നടക്കുന്ന  വാളയാർ കേസിലെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളായ  വി. മധു, ഷിബു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ  എം. മധുവിന് ജാമ്യം അനുവദിച്ചു. റിമാൻഡിലായ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 22 ന് പരി​ഗണിക്കും. 


 ഹൈക്കോടതി ഉത്തരവിൻ പ്രകാരം  വാളയാർ കേസിലെ പുനർവിചാരണ നടപടികൾ ഇന്ന് ആരംഭിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിയ അതെ കോടതിയിൽ തന്നെയാണ് പുനര്‍ വിചാരണയും നടക്കുന്നത്.  തെളിവുകളുടെ അഭാവത്തിലായിരുന്നു 2019 ല്‍ നാല് പ്രതികളെയും പാലക്കാട് പോക്സോ കോടതി കുറ്റവിമുക്തരാക്കിയത്.   കേസിലെ നാലു പ്രതികളിലൊരാള്‍ നവംബറില്‍ ആത്മഹത്യ ചെയ്തു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad