ആറ്റിങ്ങൽ നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 13, ബുധനാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു


ആറ്റിങ്ങൽ നഗരസഭയിൽ  ജനുവരി 7 മുതൽ 12 വരെ  നഗരത്തിൽ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  നഗരസഭ വാർഡ് 7 ൽ ഗ്രാമത്ത്മുക്ക് വാട്ടർസപ്ലെ ലൈനിൽ 59 കാരിക്കും, 62 കാരനും, 14 കാരനും, 39 കാരിക്കും 16 കാരനും  നഗരസഭ വാർഡ് 3 ൽ ആലംകോട് സ്വദേശി 65 കാരനും, 53 കാരിക്കും നഗരസഭ വാർഡ് 31 ൽ പൂവമ്പാറ സ്വദേശി 31 കാരനും  രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 


നഗരസഭ വാർഡ് 27 ൽ പാലസ് റോഡിൽ 55 കാരന് കൊവിഡ് സ്ഥീരീകരിച്ചു. ഇയാളെ സർക്കാർ കെവിഡ് പ്രാഥമിക ചികിൽസ കേന്ദ്രത്തിലേക്ക് മാറ്റി. 


നഗരസഭ വാർഡ് 13 ൽ എ.കെ.ജി നഗറിൽ 80 കാരിക്കും  വാർഡ് 26 ൽ  ടൗണിൽ  70 കാരനും, 19 കാരനും  വാർഡ് 17 ൽ ഗവ.ഐ.ടി.എ ക്ക് സമീപം 78 കാരനും വാർഡ് 14 ൽ അവനവഞ്ചേരി സ്വദേശി 46 കാരനും വാർഡ് 27 ൽ പാലസ് റോഡിൽ 55 കാരനും വാർഡ് 8 ൽ  അവനവഞ്ചേരി സ്വദേശി 45 കാരിക്കും വാർഡ് 16 ൽ വലിയകുന്ന് സ്വദേശി 50 കാരനും  കൊവിഡ് സ്ഥീരീകരിച്ചു.  ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 


നഗരത്തിലെ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് ആശങ്കാജനകമാണെന്നും എന്നാൽ ഫലപ്രദമായ നഗരസഭയുടെ ഇടപെടലുകളിൽ ഒരു പരിധിവരെ രോഗവ്യാപനം തടയാൻ സാധിക്കുന്നു.  കൂടാതെ ഈ മഹാമാരിക്ക് എതിരെ വാക്സിനേഷൻ നടത്തുന്നതിന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ സജ്ജമാണെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad