ടിപ്പർ ഡ്രൈവറെ ചിറയിൻകീഴ് പോലീസ് കാരണം കൂടാതെ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. ചാത്തൻപാറ സ്വദേശി മുഹമ്മദ് നാഫിഹാണ് മർദ്ദനത്തിന് ഇരയായത്. ഇന്നലെ വിഴിഞ്ഞം പോർട്ടിലേക്ക് ആവശ്യമായ പാറയുമായി കടവിളയിൽ നിന്നും മുതലപൊഴി ഹാർബറിൽ പോയിട്ടു വരികയായിരുന്നു ഇയാളെ പോലീസ് വഴിയിൽ തടഞ്ഞു നിർത്തുകയും സ്റ്റേഷനിൽ എത്തിച്ച് അതിക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് ആരോപണം. മർദ്ദനത്തിൽ പരിക്കേറ്റ ഇയാൾ ചാത്തൻപാറ കെ റ്റി സി റ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് യുവാവ് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകി.