കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസിൽ അപകടം. റെയിൽവേ ഗേറ്റ് താഴ്ത്തുന്നതിനിടയിൽ പിക്കപ്പ് ഓട്ടോറിക്ഷ ഇടിച്ച് റെയിൽവേ ഗേറ്റ് ഭാഗികമായി തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം. ആലുംമൂട്ടിൽ നിന്ന് കണിയാപുരത്തേക്ക് പോയ പിക്കപ്പ് ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് രണ്ടായി ഒടിഞ്ഞു തൂങ്ങി. പിക്കപ്പ് ഓട്ടോറിക്ഷ ഡ്രൈവറെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
അറ്റകുറ്റ പണികൾക്കായി മൂന്നു ദിവസമായി അടച്ചിട്ടിരുന്ന റയിൽവേ ഗേറ്റ് അടുത്ത ദിവസമാണ് യാത്രക്കാർക്ക് തുറന്നു കൊടുത്തത്. ഇതിനു പിന്നാലെയുള്ള അപകടം ജനങ്ങളെ വീണ്ടും യാത്ര ദുരിതത്തിലായി. റെയിൽവേയുടെ മെക്കാനിക്കൽ വിഭാഗം എത്തി ഗേറ്റ് പൂർവ സ്ഥിതിയിലാക്കിയാൽ മാത്രമേ ഇതുവഴിയുള്ള വാഹനയാത്ര ഇനി തുടരാൻ കഴിയൂ. അതുവരെ രണ്ടും മൂന്നൂം കിലോമീറ്റർ ചുറ്റി കറങ്ങി വെട്ടുറോഡ് റെയിൽവേ ക്രാസ്, കഴക്കൂട്ടം മേൽപ്പാലം വഴിമാത്രമേ ഇനി യാത്ര സാദ്ധ്യമാകൂ.