നെയ്യാറിൽ അർധനഗ്നയായി യുവതിയുടെ മൃതദേഹം - EC Online TV

Breaking

Post Top Ad


2021, ജനുവരി 28, വ്യാഴാഴ്‌ച

നെയ്യാറിൽ അർധനഗ്നയായി യുവതിയുടെ മൃതദേഹം

 


നെയ്യാറില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ നെടുമങ്ങാട് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ.  ചൊവ്വാഴ്ച വൈകിട്ടാണ് നെയ്യാറിലെ പ്രാമ്മൂട് കടവിന് സമീപം അർദ്ധ നഗ്നയായി സുജയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ പാവാട മാത്രമാണ് വസ്ത്രമായുണ്ടായിരുന്നത്.   ഇതോടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയത്. യുവതിയുടെ     മരണവുമായി ബന്ധപ്പെട്ട്‌   ഉണ്ണികൃഷ്ണൻ എന്നയാളെ  പോലീസ് കസ്റ്റഡിയിലെടുത്തു.  നെടുമങ്ങാടിനടുത്ത് കരകുളത്ത് ഭാര്‍ത്താവിനും പന്ത്രണ്ട് വയസുള്ള മകനുമൊപ്പം താമസിക്കുന്ന സുജ നെയ്യാറ്റിന്‍കരയ്ക്ക് സമീപം എങ്ങനെയെത്തിയെന്ന  ചോദ്യമാണ്  മരണത്തിൽ കൂടുതൽ ദുരൂഹത ഉണർത്തുന്നത്.  


ഭര്‍ത്താവും കുട്ടികളുള്ള  സുജ, ആറാലമ്മൂട് വാടകവീട്ടിൽ താമസിക്കുന്ന    ഉണ്ണിക്കൃഷ്ണനുമായി അടുപ്പത്തിലായിരുന്നു.  ഇയാളോടൊപ്പം വാടക  വീട്ടിലെത്തുകയും  വീടിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങിപോയതാകാമെന്നുമാണ് പോലീസ് നിഗമനം.  ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം  ചെയ്തു. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്മാർട്ടം  റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ ദുരൂഹത അവസാനിക്കൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad