ആറ്റിങ്ങൽ ടിബി ജംഗ്ഷനിലെ ബി.എസ്.എൻ.എൽ ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് ട്രാൻസ്ഫോർമറിന് തീ പിടിച്ചു. തീ പടർന്ന സാഹചര്യത്തിൽ പരിഭ്രാന്തരായ നാട്ടുകാർ ഫയർഫോഴ്സിലും, കെ.എസ്.ഇ.ബി ഓഫീസിലും വിവരം
അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയും, വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു.