50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവ പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ താൻ വിവാഹിത/ പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്രം അപ്ലോഡ് ചെയ്യുന്നതിന്റെ സമയം ദീർഘിപ്പിച്ചു. ജനുവരി 20 വരെ സാക്ഷ്യപത്രം അപ്ലോഡ് ചെയ്യാം. സർട്ടിഫിക്കറ്റ് ഇതുവരെയും സമർപ്പിക്കാത്ത പെൻഷൻ ഉപഭോക്താക്കൾ അടിയന്തരമായി സാക്ഷ്യപത്രം നൽകേണ്ടതാണ്.