അഞ്ചുതെങ്ങിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ചു ഇലക്ട്രിക് പോസ്റ്റ് തകർന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 16, ശനിയാഴ്‌ച

അഞ്ചുതെങ്ങിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ചു ഇലക്ട്രിക് പോസ്റ്റ് തകർന്നു

 അഞ്ചുതെങ്ങ് മാമ്പള്ളി കലാഗ്രാമത്തിന് സമീപം  വാഹനം ഇടിച്ചു ഇലക്ട്രിക് പോസ്റ്റ് തകർന്നു.   വർക്കല നിന്നും കടയ്ക്കാവൂരിലേക്ക് പോകുകയായിരുന്ന ക്വാളിസാണ്  നിയന്ത്രണം വിട്ട  ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്.  ഇടിയുടെ അഘാതത്തിൽ പോസ്റ്റ് തകർന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കുകൾ ഇല്ല.   തുടർന്ന് അഞ്ചുതെങ്ങിൽ മണിക്കൂറുകളോളം ഗതാഗത തടസ്സത്തിന് കാരണമായി. വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തുകയും കെ എസ് ഇ ബിയെ  വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് കെ എസ് ഇ ബി  ഉദ്യോഗസ്ഥർ സ്ഥലത്തെത്തി   ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പോസ്റ്റ് റോഡിൽ നിന്ന് മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad