യുവതികള്‍ക്കായി സൗജന്യ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം - EC Online TV

Breaking

Post Top Ad


2021, ജനുവരി 4, തിങ്കളാഴ്‌ച

യുവതികള്‍ക്കായി സൗജന്യ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം

 


സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ യുവതികള്‍ക്ക് സൗജന്യ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം നൽകുന്നു.  ശാരീരികമായ ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷനേടുന്നതിന് യുവതികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം നൽകുന്നത്.  18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള സര്‍ക്കാരിന്റെ സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്ത യുവതികൾക്ക് പരിശീലനത്തിൽ  പങ്കെടുക്കാം.  തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തില്‍  പരിശീലനം നൽകുന്നത്.  തുടര്‍ന്ന് കേരളത്തിലെ മറ്റു ജില്ലകളിലേക്കും പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പരിശീലനത്തിന് താല്‍പര്യമുള്ളവര്‍  ജനുവരി 6 നകം youthday2020@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2308630, 8086987262 നമ്പറുകളില്‍ ബന്ധപെടുക.

Post Top Ad