കടക്കാവൂരിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 11, തിങ്കളാഴ്‌ച

കടക്കാവൂരിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു

 


കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  ഡിവൈഎഫ്ഐ ചെക്കാലവിളാകം , റെയിൽവേ സ്റ്റേഷൻ യൂണിറ്റുകൾ  പ്രതിഷേധ റാലി സംഘടിപ്പിച്ചു. സി.പി.ഐ(എം) കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് പ്രതിഷേധ റാലി  ഉദ്ഘാടനം  ചെയ്തു.  കർഷകസമരത്തിൽ മരണപെട്ട സഖാക്കൾക്ക് മെഴുകുതിരി കത്തിച്ചു അനുശോചനം  രേഖപെടുത്തി. പ്രതിഷേധ റാലിയിലും അനുശോചന യോഗത്തിലും  ഡിവൈഎഫ്ഐ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സുഹൈൽ,മേഖല കമ്മിറ്റി അംഗങ്ങളായ ആദിത്ത്, സജയരാജ്, ലാലു, സൂര്യനയൻ, ജയചന്ദ്രൻ, അനന്തു, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു.Post Top Ad