ഹരിത ഓഡിറ്റ് ; എ ഗ്രേഡ് നേടി ആറ്റിങ്ങൽ നഗരസഭ - EC Online TV

Breaking

Post Top Ad


2021, ജനുവരി 26, ചൊവ്വാഴ്ച

ഹരിത ഓഡിറ്റ് ; എ ഗ്രേഡ് നേടി ആറ്റിങ്ങൽ നഗരസഭ 
ഗ്രീൻ പ്രോട്ടോകോൾ പദ്ധതിയുടെ ഭാഗമായി ഹരിത ഓഫീസുകളുടെ പ്രഖ്യാപനവും, ഹരിതകർമ്മസേനക്കുള്ള ചെക്ക് വിതരണവും നടന്നു. ആറ്റിങ്ങൽ നഗരസഭ പരിധിയിലെ 51 സർക്കാർ ഓഫീസുകളിലായാണ് ഹരിത ഓഡിറ്റ് നടന്നത്. ഇതിൽ 28 സ്ഥാപനങ്ങൾക്ക് എ ഗ്രേഡും, 15 സ്ഥാപനങ്ങൾക്ക് ബി ഗ്രേഡും, 3 സ്ഥാപനങ്ങൾക്ക് സി ഗ്രേഡിനും അർഹമായി. നഗരസഭ ഓഫീസിനെ ഹരിതമിഷൻ ജില്ലാതല ഓഡിറ്റിംഗ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. 96 പോയിന്റ് നേടിയാണ് നഗരസഭ എ ഗ്രേഡ് കരസ്ഥമാക്കിയത്. സംസ്ഥാന സർക്കാർ നൽകിയ പ്രശസ്തി പത്രവും, ഫലകവും, ചെക്കും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സെക്രട്ടറി എസ്.വിശ്വനാഥന് കൈമാറി. പുനചക്രമണ പാഴ് വസ്തുക്കൾ ശേഖരിച്ച് നൽകിയതിനുള്ള പ്രതിഫല തുകയായ 5699 രൂപയുടെ ചെക്കാണ് സർക്കാർ നഗരസഭക്ക് കൈമാറിയത്.
നഗരത്തിൽ 181 സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളാണ് ഉള്ളത്. ഇതിൽ നിലവിൽ ഗ്രേഡ് ലഭിക്കാത്ത 8 സ്ഥാപനങ്ങളും പരിശോധനക്ക് വിധേയമാവേണ്ട 122 സ്ഥാപനങ്ങളിലും ഉടൻ തന്നെ ഹരിത ഓഡിറ്റ് നടപ്പിലാക്കും. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കാൻ ഇവരോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കളുടെ ഉപഭോഗം കുറക്കാനും ശരിയായ രീതിയിൽ മാലിന്യ ശേഖരണവും നിർമ്മാർജനവും നടപ്പിലാക്കാനാണ് ഇത്തരം പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നത്. അങ്കനവാടികൾ ഉൾപ്പടെയുള്ള പൊതു വിദ്യാലയങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ഹരിത ഓഡിറ്റിന് വിധേയമാക്കുന്നത്. രണ്ടാം ഘട്ടത്തിൽ നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങൾ വീടുകൾ, വാസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പദ്ധതി പ്രാവർത്തികമാക്കും. വിദ്യാലയങ്ങളിൽ നിന്ന് തന്നെ ശുചിത്വ ബോധം വളർത്തിയെടുക്കുന്നതിന് വേണ്ടിയാണ് നഗരസഭ ശ്രമിക്കുന്നതെന്ന് ചെയർപേഴ്സൺ അറിയിച്ചു.


മാർച്ച് മാസം 2019 ലാണ് ഹരിത കർമ്മസേന പട്ടണത്തിൽ രൂപീകരിക്കുന്നത്. 39 വനിതകൾക്ക് തൊഴിൽ നൽകുന്നതോടൊപ്പം നഗരത്തിലെ ഗാർഹിക മാലിന്യ നിർമ്മാർജനത്തിന് ശാശ്വത പരിഹാരവും കണ്ടെത്താനായി. പ്രതിവർഷം 300 ടണ്ണോളം ജൈവ അജൈവ മാലിന്യമാണ് നഗസഭ സംസ്കരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോഡിന്റെ മാതൃക നഗരമെന്ന പട്ടികയിൽ ആറ്റിങ്ങൽ ഒന്നാമതാണ്. അന്താരാഷ്ട്ര ഏജൻസിയുടെ  ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ഉൾപ്പടെ ഖരമാലിന്യ സംസ്കരണ രംഗത്ത് നിരവധി പുരസ്കാരങ്ങളാണ് ആറ്റിങ്ങലിനെ തേടിയെത്തിയത്.


നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.നജാം, എസ്.ഷീജ, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഹാസ്മി, അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad