പുതുക്കിയ മദ്യവില നാളെ മുതൽ പ്രാബല്യത്തിൽ വരും. - EC Online TV

Breaking

Post Top Ad


2021, ജനുവരി 31, ഞായറാഴ്‌ച

പുതുക്കിയ മദ്യവില നാളെ മുതൽ പ്രാബല്യത്തിൽ വരും.

ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച മുതൽ കേരളത്തിൽ പുതുക്കിയ മദ്യവില നാളെ മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന വിലയിൽ നിന്നും ഏഴ് ശതമാനം വര്‍യാണ് വില വര്‍ദ്ധനവ് വരുത്തുന്നത്. ഇതോടെ 10 രൂപ മുതൽ 90 രൂപ വരെ വിലയിൽ വ‍ർദ്ധനവുണ്ടാകും.

ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച ഡ്രൈ ഡേ ആയതിനാൽ ചൊവ്വാഴ്ച മുതലാകും ഇത് പ്രാബല്യത്തിൽ വരിക. ഇതിന് പുറമെ, ഒന്നാം തീയതിയിലെ ഡ്രൈ ഡേ പദ്ധതിയുടെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന് ആവശ്യം ബാറുകള്‍ എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. 

ഏറെ നാളത്തെ മദ്യക്കമ്പനികളുടെ ആവശ്യത്തിനൊടുവിലാണ് ഏഴ് ശതമാനം വര്‍ധനവിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി വീശിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പിയിൽ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി മുതൽ ചില്ലു കുപ്പിയിലാണ് ലഭിക്കുക എന്നും അറിയിച്ചിട്ടുണ്ട്. ഇതിന് പുറനെ, ഒന്നര ലിറ്ററിന്റേയും രണ്ടര ലിറ്ററിന്റേയും മദ്യം ഔട്ട്ലേറ്റിലേക്ക് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പുതിയ വിലവിവരങ്ങൾ അനുസരിച്ച് 660 രൂപ വിലയുള്ള ഓൾഡ് പോര്‍ട് റം (ഒപിആ‍ർ) ഒരു ലിറ്ററിന് ഇനി മുതൽ 710 രൂപയാകും 560 ജവാന് 600 രൂപയും നൽകണം. എംഎച്ച് ബ്രാന്‍ഡിക്ക് 950 രൂപയിൽ നിന്നും 1020 ആയും ഉയരും. ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും. ഇതുപോലെ മദ്യത്തിന്‍റെ ഇനമനുസരിച്ച് വില വര്‍ദ്ധിച്ചിരിക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad