ശാന്തിഗിരി വിദ്യാനിധി ; സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 8, വെള്ളിയാഴ്‌ച

ശാന്തിഗിരി വിദ്യാനിധി ; സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു


പോത്തന്‍കോട്  ശാന്തിഗിരി  ആശ്രമത്തിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാനിധിയിലേയ്ക്ക് വിദ്യാർത്ഥിനികളിൽ നിന്നും  അപേക്ഷ ക്ഷണിക്കുന്നു.   നിലവില്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്നതും പഠനത്തില്‍ മികവ് പുലര്‍ത്തുന്നതുമായ  പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു പഠനവും അതോടൊപ്പം നീറ്റ്  എന്‍ട്രന്‍സ് പരിശീലനവും ശാന്തിഗിരി വിദ്യാനിധി പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാക്കും. ജനുവരി 17, 24 തിയതികളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയിലൂടെ മികച്ച വിദ്യാർഥിനികളെ തെരഞ്ഞെടുക്കും. പത്താം ക്ലാസ്സിലെ സയന്‍സ്, കണക്ക് വിഷയങ്ങളെ ആസ്പദമാക്കിയാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്.   അപേക്ഷ നല്കുന്നവരിൽ  നിന്നും 50 പെണ്‍കുട്ടികളെയാണ് തെരെഞ്ഞടുക്കുന്നത്. താല്പര്യമുള്ള വിദ്യാർഥിനികൾ  ജനുവരി 10നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.  കേരളത്തില്‍ എന്‍ട്രന്‍സ് പരിശീലനം നടത്തുന്ന പരിചയ സമ്പന്നരായ മികച്ച അധ്യാപകര്‍ ആയിരിക്കും ക്ലാസ് എടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025215276 , 9207410326.  


Post Top Ad