രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. സംസ്ഥാനനികുതി കൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടും. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. . ഇന്നത്തെ പെട്രോൾ വില 85.11 രൂപയാണ്. ഡീസൽ വില 79.24 രൂപയായി. കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു.