മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം - EC Online TV

Breaking

Post Top Ad


2021, ജനുവരി 23, ശനിയാഴ്‌ച

മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം

 


കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം.  ഇന്ന് വെളുപ്പിനെയാണ് സംഭവം.ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തി നശിച്ചു. ദേശീയ പാതയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ചുറ്റമ്പലത്തിനു മുകളിൽ തീ പടരുന്നത് കണ്ടത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ഗോപുരത്തിൽ തീ ആളിപടരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഫയർഫോഴ്സിനെ വിവരം  അറിയിച്ചു. തുടർന്ന് കടപ്പാക്കട, ചമക്കട എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയെത്തി. പോലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ  ഒരുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു.  ചുറ്റമ്പലത്തിന്റെ ഗോപുരത്തിലെ കെടാവിളക്കിൽ നിന്നും താഴേക്ക്  തീ പടർന്നാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  

Post Top Ad