ശക്തമായ മഴ തുടരും ; ജില്ലയിൽ യെല്ലോ അലർട്ട് - EC Online TV

Breaking

Post Top Ad


2021, ജനുവരി 13, ബുധനാഴ്‌ച

ശക്തമായ മഴ തുടരും ; ജില്ലയിൽ യെല്ലോ അലർട്ട്

 


കേരളത്തിലെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്  പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.  അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   


അണക്കെട്ടിൽ  ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകൾ ഉയർത്തി.  നിലവിൽ 30 cm വീതം ഉയർത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12:00ന് നാലു ഷട്ടറുകളും 30 cm കൂടി(മൊത്തം 240Cm) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 


കേരളാ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. 

Post Top Ad