കോവിഡ് ; മൂന്നുമുക്കിലെ ട്രെൻഡ്സ് വസ്ത്രാലയം താത്കാലികമായി അടച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 19, ചൊവ്വാഴ്ച

കോവിഡ് ; മൂന്നുമുക്കിലെ ട്രെൻഡ്സ് വസ്ത്രാലയം താത്കാലികമായി അടച്ചു

 


ആറ്റിങ്ങൽ മൂന്ന്മുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രാലയമായ ട്രെൻഡ്സ് എന്ന സ്ഥാപനത്തിലെ 3 ജീവനക്കാർക്ക്  കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു.  ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രെൻഡ്സ് വസ്ത്രാലയം താൽക്കാലികമായി അടച്ചു. തുടർന്ന്  നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു.

 

രോഗ ബാധിതരായ മൂന്നുപേരും സ്ഥാപനത്തിലെ ബാക്ക് ഓഫീസ് ജീവനക്കാരാണ്.  കിഴുവിലം സ്വദേശി 28 കാരി, പാരിപ്പള്ളി സ്വദേശി 27 കാരി, വെഞ്ഞാറമൂട് സ്വദേശി 28 കാരി തുടങ്ങിയവർക്കാണ് രോഗം ബധിച്ചത്. ഇവരെ വിവിധ റൂം ഐസൊലേഷനുകളിലേക്ക് മാറ്റി. പ്രാഥമിക സമ്പർക്ക പട്ടികയിലുൾപ്പെട്ട 11 പേരേയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതായി ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു.  


സ്ഥാപനം അണുവിമുക്തമാക്കിയ ശേഷം മാത്രമെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കു. കൂടാതെ ജീവനക്കാരുടെ പേര് വിവരങ്ങൾ അടങ്ങിയ രേഖകൾ നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറണം. സ്ഥാപനത്തിലെ ബാക്ക് ഓഫീസിന്റെ പ്രവർത്തനം വേറിട്ടതാണ്. സന്ദർശകരുമായൊ വസ്ത്ര വിൽപന കേന്ദ്രവുമായൊ ഇവർക്ക് നേരിട്ട് ബന്ധമില്ല എന്നത് പരിശോധനയിൽ വ്യക്തമായി. അതിനാൽ കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചവർക്ക് ആശങ്ക വേണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു. ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ എ.സിദ്ദീഖ്, ജി.എസ്.മഞ്ചു, മുബാറക്ക് ഇസ്മായിൽ തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad