ആറ്റിങ്ങൽ നഗരസഭയിൽ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 26, ചൊവ്വാഴ്ച

ആറ്റിങ്ങൽ നഗരസഭയിൽ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

  


72-ാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി ആറ്റിങ്ങൽ നഗരസഭയിൽ സംഘടിപ്പിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ദേശീയപതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം പങ്ക് വച്ചു. കൂടാതെ ചെയർപേഴ്സന്റെയും വൈസ് ചെയർമാന്റെയും നേതൃത്വത്തിൽ നഗരസഭാങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള രാഷ്ട്ര പിതാവിന്റെ ശില്പത്തിൽ പുഷ്പാർച്ചനയും നടത്തി. 


വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സെക്രട്ടറി എസ്.വിശ്വനാഥൻ, കൗൺസിലർ എസ്. സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ വലിയകുന്ന് ഗവ. സ്പോർട്സ് ഹോസ്റ്റലിലും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി വിദ്യാർത്ഥികൾക്കൊപ്പം ദേശീയ പതാക ഉയർത്തി. ഇവിടെ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ട്രൈനർ ഇൻ ചാർജ് ഷാജി, വാർഡ് കൗൺസിലർ വി.സുധർമ്മ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad