വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വേളി ടൂറിസ്റ്റ് വില്ലേജിലേക്ക് ആംഫി തിയറ്റര്‍ സജ്ജമാകുന്നു. ഈ മാസം 26ന് സന്ദർശനത്തിനായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. കായലില്‍ ഒഴുകിനീങ്ങുന്ന സ്റ്റേജാണ് മുഖ്യ ആകര്‍ഷണം. അതേ സമയം ടൂറിസ്റ്റ് വില്ലേജിനു സമീപത്തായി അമ്യൂസ്മെൻറ് പാര്‍ക്ക് നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പ്രാബല്യത്തിൽ വരാത്തതിൽ വിനോദസഞ്ചാരികളും നാട്ടുകാരും നിരാശയിലാണ്.