ജീവനക്കാരന് കൊവിഡ് ; മൂന്ന്മുക്കിലെ നന്ദിലത്ത് ജി മാർട്ട് താൽക്കാലികമായി അടച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 28, വ്യാഴാഴ്‌ച

ജീവനക്കാരന് കൊവിഡ് ; മൂന്ന്മുക്കിലെ നന്ദിലത്ത് ജി മാർട്ട് താൽക്കാലികമായി അടച്ചു

 ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന്‌മുക്കിൽ പ്രവർത്തിക്കുന്ന നന്ദിലത്ത് ജി മാർട്ട് എന്ന സ്ഥാപനം നഗരസഭ ആരോഗ്യ വിഭാഗം താൽക്കാലികമായി അടക്കാൻ നിർദ്ദേശിച്ചു. ചിറ്റാറ്റിൻകര സ്വദേശിയായ 39 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. അവസാനമായി ഈ മാസം 25 നാണ് ഇയാൾ ജോലിക്കെത്തിയത്. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വലിയകുന്ന് താലൂക്ക്  ആശുപത്രിയിൽ പരിശോധിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇയാളുടെ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇവിടെ നിന്ന് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. 


14 ജീവനക്കാരാണ് ഈ  സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ഇവരെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. ജീവനക്കാരുടെ വിവരങ്ങൾ നഗരസഭയിൽ അറിയിക്കാൻ മാനേജ്‌മെന്റിനോട് നിർദ്ദേശിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സ്ഥാപനം താൽക്കാലികമായി അടച്ചിടുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad