പഠിതാവ് വരച്ച ടീച്ചറുടെ ഛായ ചിത്രം ചെയർപേഴ്സൺ പ്രകാശനം ചെയ്തത് മറ്റുള്ളവർക്ക് കൗതുകമായി - EC Online TV

Breaking

Post Top Ad


2021, ജനുവരി 16, ശനിയാഴ്‌ച

പഠിതാവ് വരച്ച ടീച്ചറുടെ ഛായ ചിത്രം ചെയർപേഴ്സൺ പ്രകാശനം ചെയ്തത് മറ്റുള്ളവർക്ക് കൗതുകമായി

 


ആറ്റിങ്ങൽ നഗരസഭ സാക്ഷരതമിഷന്റെ സർട്ടിഫിക്കറ്റ് കോഴ്സായ ഗുഡ് ഇംഗ്ലീഷിന്റെ പരീക്ഷ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുമ്പോഴാണ് അഭിജിത്തെന്ന പഠിതാവ് വരച്ച അധ്യാപികയയായ ജി.ആർ മിനിരേഖയുടെ ഛായ ചിത്രം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ ശ്രദ്ധയിൽപ്പെട്ടത്. പരീക്ഷയുടെ ആദ്യ ചോദ്യ പേപ്പർ വിതരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയത് ആയിരുന്നു ചെയർപേഴ്സനും സംഘവും. തുടർന്ന് പഠിതാവായ കൊടുമൺ സ്വദേശി അഭിജിത്തിനെ കൂടെ നിർത്തി ചെയർപേഴ്സൺ നോഡൽ പ്രേരക് മിനിരേഖക്ക് ചിത്രം കൈമറി. വളർന്നു വരുന്ന ചിത്രകാരനായ അഭിജിത്ത് മണിക്കൂറുകൾ ചിലവിട്ടാണ് ചിത്രം വരച്ചത്. വിദ്യാഭ്യാസത്തിനൊപ്പം ഇത്തരം കലാവാസനകളും  പ്രോത്‌സാഹനം അർഹിക്കുന്നതാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. കൗൺസിലർ എസ്. സുഖിൽ, പ്രിൻസിപ്പാൽ ലത, പ്രേരക് കെ.അർ.ബിന്ദു, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad