ആറ്റിങ്ങലിൽ ബിവറേജ് ഔട്ട്ലെറ്റ് താത്കാലികമായി അടച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 4, തിങ്കളാഴ്‌ച

ആറ്റിങ്ങലിൽ ബിവറേജ് ഔട്ട്ലെറ്റ് താത്കാലികമായി അടച്ചു



ആറ്റിങ്ങൽ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പട്ടണത്തിലെ കൺസ്യൂമർ ഫെഡിന്റെ വിദേശമദ്യ വില്പനശാല നഗരസഭ ആരോഗ്യ വിഭാഗം താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചു.

നെല്ലനാട് പഞ്ചായത്തിലെ വയ്യേറ്റ് സ്വദേശിയായ ജീവനക്കാനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സെയിൽസ് മാനായാണ് ജോലി ചെയ്തിരുന്നത്. ഡിസംബർ 2 നാണ് ഇയാൾ അവസാനമായി സ്ഥാപനത്തിലെത്തിയത്. കഴിഞ്ഞ ദിവസം രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. കൂടാതെ സ്ഥാപനം അണുവിമുക്തമാക്കി പകരം പുതിയ ജീവനക്കാരെ ഉപയോഗിച്ച് വിൽപനശാല പ്രവർത്തിപ്പിക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചതായും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

Post Top Ad