കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തു വരുന്ന ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസ്സുകളിൽ പത്താം ക്ലാസിനുള്ള പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസുകൾ വീണ്ടും കാണുന്നതിനായി അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതു പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസ്സുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ച് കാണുന്നതിനും കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.