ഓണ്‍ലൈന്‍ റമ്മി ; ബ്രാന്‍ഡ് അംബാസഡര്‍മാരായ താരങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് - EC Online TV

Breaking

Post Top Ad


2021, ജനുവരി 27, ബുധനാഴ്‌ച

ഓണ്‍ലൈന്‍ റമ്മി ; ബ്രാന്‍ഡ് അംബാസഡര്‍മാരായ താരങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്

 


യുവാക്കളെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന  ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നടപടി. കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.  സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി പ്രതികരണം അറിയിക്കാന്‍  ആവശ്യപ്പെട്ടു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് ജീവനൊടുക്കിയിരുന്നു.തൃശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.   ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈന്‍ ആയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി കണ്ടു വരുന്നുവെന്നും  അത് നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മറ്റ് സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്. പക്ഷേ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. അതില്‍ ഓണ്‍ലൈന്‍ റമ്മി എന്ന വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad