സംഗീത ലോകത്തിന് തീരാ നഷ്ടമായി ഗായകൻ സോമദാസ് വിട പറഞ്ഞു - EC Online TV

Breaking

Post Top Ad


2021, ജനുവരി 31, ഞായറാഴ്‌ച

സംഗീത ലോകത്തിന് തീരാ നഷ്ടമായി ഗായകൻ സോമദാസ് വിട പറഞ്ഞു


പ്രശസ്ത ​ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ്  അന്ത്യം . 42 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം  പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് സോമദാസ്. കൊവിഡ് ബാധയെ തുടർന്ന്   ആശുപത്രിയിൽ‌ ചികിത്സയിൽ കഴിയവേ  വൃക്കരോ​ഗവും കണ്ടെത്തിയിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന്  തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതത്തെ  തുടർന്ന് അന്ത്യം സംഭവിച്ചത്.

ഗാനമേള വേദികളിൽ നിറ സാന്നിധ്യമായിരുന്ന സോമദാസ് റിയാലിറ്റി  ഷോയിലൂടെയാണ്  ഏറെ ജന ശ്രദ്ധനേടിയത്. ഐഡിയ സ്റ്റാർ സിം​ഗർ, ബി​ഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ പങ്കെടുത്തു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫക്ട് തുടങ്ങിയ ചിത്രങ്ങളിൽ ​ഗാനങ്ങൾ ആലപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad