സംസ്ഥാനത്ത് ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നാളെ എത്തും - EC Online TV

Breaking

Post Top Ad


2021, ജനുവരി 12, ചൊവ്വാഴ്ച

സംസ്ഥാനത്ത് ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നാളെ എത്തും

 


ആദ്യഘട്ട വിതരണത്തിനായുള്ള  കൊവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലും  വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാക്‌സിനുമായി ആദ്യ വിമാനം എത്തും. ആദ്യഘട്ടത്തില്‍ കേരളത്തിന്  4,35,000 വയര്‍ വാക്‌സിനുകളാണ് ലഭിക്കുന്നത്. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പ്  ലഭിച്ചു. പത്ത് ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയര്‍. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനും  സംസ്ഥാനം സജ്ജമായി കഴിഞ്ഞു.  കൊവിഡ് വാക്‌സിനേഷന്‍ ശനിയാഴ്ച (ജനുവരി 16)  മുതല്‍   ആരംഭിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad