വര്‍ക്കല അയിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു - EC Online TV

Breaking

Post Top Ad


2021, ജനുവരി 29, വെള്ളിയാഴ്‌ച

വര്‍ക്കല അയിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു


വര്‍ക്കല അയിരൂരില്‍ മുൻവൈരാഗ്യത്തിന്റെ പേരിൽ  യുവാവിനെ കുത്തിക്കൊന്നു. അയിരൂര്‍ ചരുവിള വീട്ടിൽ  രാജു (കണ്ണന്‍) (35) ആണ് കൊല്ലപ്പെട്ടത്. കേസിലെ  പ്രതികളായ സന്തോഷിനെയും കുഞ്ഞുമോനെയും അയിരൂര്‍  പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊല്ലപ്പെട്ട കണ്ണനും സംഘവും പ്രതിയായ സന്തോഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.   ഇവരുടെ നിലവിളികേട്ട് സമീപവാസിയായ കുഞ്ഞുമോൻ എത്തുകയും  തുടർന്നുണ്ടായ അടിപിടി കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. അടിപിടിക്കിടയിൽ തലക്കടിയേറ്റ കുഞ്ഞുമോൻ വീട്ടിൽ കരുതിയിരുന്ന കത്തി എടുത്തു കൊണ്ട് വന്ന് കണ്ണനെ  കുത്തുകയായിരുന്നു.   ഇതേസമയം സന്തോഷ് ഇരുമ്പ് വടികൊണ്ട് കണ്ണന്റെ തലക്കടിക്കുകയും ചെയ്തു. വിവരമറിഞ്ഞ്  സംഭവ സ്ഥലത്തെത്തിയ പോലീസ് കണ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


 

Post Top Ad