വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 25, തിങ്കളാഴ്‌ച

വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു

 


ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു.  ബലൂണിൽ തയ്യാറാക്കിയ കോവിഡിൻ്റെ പ്രതികാത്മക രൂപം  പൊട്ടിച്ച് കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ഉദ്ഘാടനം അഡ്വ ബി സത്യൻ  എം.എൽ.എ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ജസ്റ്റിൻ ജോസ് ആദ്യ ഡോസ് സ്വീകരിച്ചു  കൊണ്ട് പ്രതിരോധ വാക്സിനേഷന് തുടക്കമായി. ആരോഗ്യരംഗത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിയി ൽ നിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ട വാക്സിൻ നൽകുന്നത്. തുടർന്ന് നേരത്തെ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റിൽ നിന്നും 100 പേർക്ക് വീതം  വാക്സിനേഷൻ നൽകും. 


 നോഡൽ ഓഫിസർ ഡോ രമേഷ് ബാബു, ഡോ ജി.എസ് വിജയകൃഷ്ണൻ, ഡോ: ബിന്ദു,   നഗരസഭാ  സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യ, കൗൺസിലർ എം.താഹിർ, നഴ്സിംഗ് സൂപ്രണ്ട്മാരായ ബീന, ബേബി ഷീല ,സ്റ്റാഫ് സെക്രട്ടറി ലാലു സലീം, ആരോഗ്യ പ്രവർത്തകർ എന്നിവർ  ഉദ്ഘാടന വേളയിൽ സന്നിഹിതരായി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad